ആരവങ്ങളില്ലാത പുതിയ അധ്യയന വര്‍ഷം നാളെ ആരംഭിക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങി

നാളെ ജൂണ്‍ ഒന്ന്. എല്ലാവര്‍ഷവും നടക്കുന്നതു പോലെ പ്രവേശനോത്സവമോ, അക്ഷരമുറ്റത്തേക്ക് കാലെടുത്തുവയ്ക്കുന്ന കുട്ടികളെയോ ഇത്തവണ കാണാന്‍ സാധിക്കില്ല. നീണ്ട അവധിക്കാലത്തിനു ശേഷം പുത്തനുടുപ്പും പുസ്തകങ്ങളുമായി കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് വരേണ്ട ദിവസം. എന്നാല്‍ കോവിഡ് എല്ലാം മാറ്റി മറിച്ചു. ക്ലാസ് മുറികളില്‍ നിന്നുമാറി ഓണ്‍ലൈനിലേക്കാക്കി വിദ്യാര്‍ത്ഥികളുടെ പഠനം.

നാളെ മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികിടേ‍ഴ്സ് ചാനല്‍ വ‍ഴി സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ വീഡിയോകളുടെ പരിശോധന പൊതുവിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. നാളെ മുതല്‍ രാവിലെ എട്ടരമുതല്‍ അറുമണി വരെയാണ് ക്ലാസുകള്‍ സംപ്രേണം ചെയ്യുക.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ എല്ലാ ഒരുക്കങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി. വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴി രാവിലെ 8.30 മുതല്‍ വൈകുന്നേരം അറുമണിവരെ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. സംപ്രേഷണത്തിനൊരുക്കിയ ദൃശ്യങ്ങള്‍ എസ്.സി.ആര്‍.ടി പരിശോധിച്ചു.

ഇന്‍റര്‍നെറ്റ്, ടിവി സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കായി വായനശാല കുടുംബശ്രീ എന്നിവ വ‍ഴിയും സൗകര്യമൊരുക്കും. പഠഭാഗങ്ങളുടെ പുനര്‍ സംപ്രേഷണവും ഉണ്ടാകും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പഠനത്തിനായി ഏറ്റവും മികച്ച സംവിധാനമാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നതെന്ന് കെ.എസ്.ടി.എ ജനറല്‍ സെക്രട്ടറി കെ.സി ഹരികൃഷ്ണന്‍ പറഞ്ഞു.

pathram:
Leave a Comment