സൂരജ് ഉറക്കഗുളിക വാങ്ങിയതിന് തെളിവുകള്‍; ഉത്രയുടെ പേരിലുള്ള എല്‍ഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം, വാവാ സുരേഷിന്റെ മൊഴിയെടുത്തു

കൊട്ടാരക്കര : ഉത്രയെ പാമ്പ് കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘത്തിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. അടൂരിലെ മരുന്നുകടയില്‍ നിന്നു വാങ്ങിയ ഉറക്കഗുളികകളുടെ ബാച്ച് നമ്പര്‍ തന്നെ സൂരജിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത ഒഴിഞ്ഞ സ്ട്രിപ്പുകളില്‍ നിന്നു ലഭിച്ചു. പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് ഉറക്കഗുളിക നല്‍കിയിരുന്നതായി സൂരജ് മൊഴി നല്‍കിയിരുന്നു.

അടൂരിലെ വീട്ടില്‍ നിന്നു ഭാര്യാവീട്ടിലേക്കു സൂരജ് പാമ്പുമായി എത്തിയ കാറും ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. ചാവര്‍കോട് സുരേഷിന്റെ ബന്ധുക്കള്‍ അടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഇന്ന് ഉച്ചയോടെ പ്രതികളെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കും.

സൂരജിനെ കുടുക്കിയത് വാവാ സുരേഷ്‌…!! എന്റെ സംശയം ഉത്രയുടെ ബന്ധുവിനെ അറിയിച്ചു; അവരാണ് കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചത്

ഉത്രയുടെ പേരിലുള്ള എല്‍ഐസി പോളിസികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വന്‍ തുകയ്ക്ക് പോളിസി എടുത്തതായുള്ള ചില സംശയങ്ങളിലാണു പരിശോധന. സമാനമായ 2 കേസുകള്‍ മഹാരാഷ്ട്രയില്‍ നടന്നതായി പൊലീസ് കണ്ടെത്തി. ഈ കേസുകളിലെ കോടതി വിധി പൊലീസ് പരിശോധിക്കുന്നു.സംഭവത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങളുടെ സഹായത്തെക്കുറിച്ചും അന്വേഷിക്കുന്നു.

അതേസമയം ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി വാവാ സുരേഷ് മൊഴി നല്‍കി. ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണു നടപടി. സംഭവം കൊലപാതകമാണെന്നു വാവാ സുരേഷ് മുന്‍പു തന്നെ പ്രതികരിച്ചിരുന്നു.

യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍, പാമ്പ് കടി ഏല്‍ക്കുന്നതിന് മുമ്പ് ഉത്തര വിട്ടില്‍ പാമ്പിനെ കണ്ടിരുന്നു, സൂരജ് കൈകൊണ്ട് പാമ്പിനെ പിടിച്ച് ചാക്കിലാക്കിയാതായും ബന്ധുക്കള്‍

Follow us on patham online news

pathram:
Related Post
Leave a Comment