കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി നാസിമുദ്ദീൻ(71) ദുബായ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്. 45 വർഷമായി ദുബായിൽ താമസിക്കുന്ന നാസിമുദ്ദീൻ മാനേജിങ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ആയിരുന്നു. ദുബായിലെ മബാനി കമ്പനിയിൽ നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ആദ്യകാല വോളിബോൾ താരവും കോൺഗ്രസ് പ്രവർത്തകനുമാണ്. ഭാര്യ: റസിയ നാസിമുദ്ദീൻ, മക്കൾ: നിമി നാസിം, നിജി നാസിം (ദുബായ്), നിസി നാസിം. മരുമക്കൾ: മുഹമ്മദ് സഹീർ (ദുബായ്), ഡോ. ഷംലാൽ (അബുദാബി), നിഹാസ് ഇല്യാസ് (യുഎസ്എ). കബറടക്കം ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

തിരുവല്ല ആമല്ലൂർ മുണ്ടമറ്റം ഏബ്രഹാം കോശിയുടെ ഭാര്യ റിയ ഏബ്രഹാം (58) കോവിഡ് ബാധിച്ച് കുവൈത്തിൽ മരിച്ചു. കുവൈത്തിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. മകൾ: ദിവ്യ മേരി ഏബ്രഹാം.

pathram desk 2:
Related Post
Leave a Comment