കന്നഡ സിനിമ നടി മെബീന മൈക്കിള്‍ കാര്‍ അപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ദേവിഹള്ളിയില്‍ നടിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടിയിരുന്നവരെയെല്ലാം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും എത്തിയത്. ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകുകയായിരുന്ന നടിയും സുഹൃത്തുക്കളുമാണ് അപകടത്തില്‍പ്പെട്ടത്.
Follow us on pathram online news
Leave a Comment