വിവാഹ സ്വപ്‌നത്തെക്കുറിച്ച് ബിഗ് ബോസ് താരം ഡോ രജിത് കുമാര്‍. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് സീസണ്‍ 2 താല്ക്കാലികമായി അവസാനിപ്പിച്ചിരുന്നു. ഷോയിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു ഡോ.രജിത് കുമാര്‍. ഏറ്റവും കൂടുതല്‍ ആരാധകരെ സമ്മാനിച്ച മത്സരാര്‍ത്ഥി കൂടിയായിരുന്നു രജിത്ത് കുമാര്‍. ഇപ്പോള്‍ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് .
”എനിക്ക് നിബന്ധനകളുണ്ട് വിവാഹത്തിന്, അതെല്ലാം ഒത്തു ഒരാള്‍ വന്നാല്‍ നോക്കും. ഡിഗ്രികള്‍ എന്റെയത്ര ഇല്ലെങ്കിലും കുറേയെങ്കിലും വേണം. ആറേഴ് നിബന്ധനകളുണ്ട് വിവാഹത്തിന് അതിലൊന്നാമത്തെ കാര്യം ഇതാണ്. എന്നേക്കാളും ആക്ടീവായിരിക്കണം, എനിക്ക് വയ്യാതെ വന്നാലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യാന്‍ ആ കുട്ടിക്ക് കഴിയണം. ഒരിക്കലുമൊരു കുമാരിയെ വിവാഹം ചെയ്യില്ല, ഇതാണ് അടുത്ത നിബന്ധന. വിവാഹമോചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ.
കല്യാണം കഴിഞ്ഞാല്‍ 10 വര്‍ഷത്തേക്ക് അധികം കാണരുത്, ഇടയ്ക്കിടയ്ക്ക് കണ്ടാല്‍ മതി. സകലസമയവും ഒപ്പമുണ്ടാവരുത്. ഭാര്യ ഭര്‍ത്താവ്കുട്ടികള്‍ ഈ സങ്കല്‍പ്പത്തോട് താല്‍പര്യമില്ല. വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല. മക്കളെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല, മക്കളെ ഒരുപാട് ഇഷ്ടമാണ്. ഭാര്യയും മക്കളുമൊക്കെയായി പോവുമ്പോള്‍ സമൂഹത്തെ നഷ്ടമാവും. അത് പറ്റില്ല. എനിക്കെല്ലാം സമൂഹമാണ്. ” രജിത് പറയുന്നു.
Follow us on pathram online news
Leave a Comment