രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല… ഭര്‍ത്താവിന്റെ വിഡിയോ പങ്കുവച്ച് സംവൃത സുനില്‍

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം ജി.പ്രജിത്ത് സംവിധാനം ചെയ്ത ‘ സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി തിരിച്ചെത്തിയിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം അമേരിക്കയില്‍ കഴിയുകയാണ് താരം.

ഫെബ്രുവരിയിലാണ് സംവൃത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഇപ്പോള്‍ സംവൃത തന്റെ ഭര്‍ത്താവ് അഖില്‍ പിയാനോ വായിക്കുന്ന ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പേ വിഡിയോ ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ഇതുവരെ അത് സാധ്യമായിരുന്നില്ലെന്ന് കുറിച്ചു കൊണ്ടാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

” അദ്ദേഹം പിയാനോ വായിക്കുന്നതിന്റെ വിഡിയോ പങ്കുവയ്ക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടു കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സാധിച്ചു.” വിഡിയോ പങ്കുവച്ചു കൊണ്ട് സംവൃത കുറിച്ചു. ഒന്നര മിനിട്ടു ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് അര്‍ച്ചന കവി, ഗൗതമി നായര്‍ തുടങ്ങി പ്രമുഖരുള്‍പ്പെടെയുള്ളവര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

Follow us on pathram online news

pathram:
Related Post
Leave a Comment