ന്യൂഡല്‍ഹി: ട്രെയിന്‍ സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും സര്‍വീസ് ആരംഭിക്കുന്നതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍. ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്ത് നല്‍കി.
ശ്രമിക് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ആലോചന നടത്താന്‍ പാടുള്ളൂവെന്നാണ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. നിലവില്‍ ശ്രമിക് ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ സാധാരണ ട്രെയിന്‍ സര്‍വീസ് ഈ സാഹചര്യത്തില്‍ ആരംഭിക്കരുത്. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കുമെന്നും സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ചത്തീസ്ഗഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കത്തയച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സാധാരണ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതിലാണ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബി.ജെ.പി ഭരിക്കുന്ന ഗോവ, മഹാരാഷ്ട്ര, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
Follow us on pathram online news
Leave a Comment