കൊല്ലം: കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല. മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലാക്കി.
കുട്ടികള്‍ക്ക് യാത്രാവിലക്കുള്ളതിനാല്‍ കുഞ്ഞിനെ കണ്ടതുമില്ല. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കാന്‍ പോകുമ്പോഴും ധ്രുവിനെ കണ്ടു.
പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്നിരുന്നു. രണ്ടുമൂന്നു ദിവസത്തിനുശേഷം സൂരജെത്തി കൂട്ടിക്കൊണ്ട് പോവുകയും ചെയ്യും. മരണദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.
Leave a Comment