ഈ സാഹചര്യം പ്രതീക്ഷിച്ചത്; രോഗികള്‍ ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി , ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്, കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്തുനിന്ന് കൂടുതല്‍ ആളെത്തുന്നതിനാല്‍ കോവിഡ് രോഗികള്‍ കൂടുമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മുന്നറിയിപ്പ്. ഈ സാഹചര്യം പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.

സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റീന്‍ ഏഴുദിവസമാക്കിയത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിനെ അറിയിക്കാതെ പുറത്തുനിന്ന് ആളുകളെ കൊണ്ടുവരരുത്. വരുന്നയാളുകള്‍ നിരീക്ഷണവലയത്തില്‍ വരാതെ പോയാല്‍ സമൂഹവ്യാപനമുണ്ടാകും. ഇതുവരെ സമൂഹവ്യാപന ലക്ഷണമില്ല. ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. നിരീക്ഷണവും പരിശോധനയും തുടരുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

pathram:
Related Post
Leave a Comment