കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ല

ന്യൂഡല്‍ഹി: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സെസ് ചുമത്തുന്നതു കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണു വിലയിരുത്തല്‍. സെസിനെ എതിര്‍ക്കുമെന്ന് കേരളം വ്യക്തമാക്കിയിരുന്നു.

കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരു സെസ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ചരക്ക് സേവന നികുതിക്കൊപ്പം (ജിഎസ്ടി) ദുരന്ത സെസ് ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ടെന്നായിരുന്നു സൂചനകള്‍.

കേന്ദ്രധനകാര്യ മന്ത്രാലയമാണ് സെസ് ഏര്‍പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ അധിക ബാധ്യത ചുമത്തുന്നതു തിരിച്ചടിയുണ്ടാക്കും. വ്യാപാര വാണിജ്യ രംഗം വലിയ തകര്‍ച്ച നേരിടുകയാണ്. തൊഴില്‍ രംഗത്തു പ്രതിസന്ധിയുണ്ട്. ഈയൊരു അവസ്ഥയില്‍ അധിക സാമ്പത്തിക ബാധ്യത ചുമത്തിയാല്‍ അതു സമ്പദ്!വ്യവസ്ഥയുടെ പൂര്‍ണമായ തകര്‍ച്ചയ്ക്കു വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍.

pathram:
Related Post
Leave a Comment