‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ പൃഥ്വിരാജ്

ആടുജീവിതം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്ന് മടങ്ങിയെത്തി ഫോര്‍ട്ട് കൊച്ചിയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജ് തന്റെ മുറിയില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ്. ആടുജീവിതം സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ ഭക്ഷണക്രമത്തിലും മറ്റും മാറ്റം വരുത്തിയെന്നാണ് സൂചന.

‘തിരികെ നല്ല രൂപത്തിലേക്ക് മടങ്ങി വരാനുള്ള ആഗ്രഹം വലുതാകുമ്പോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്പ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കും.’ ജിം ഉപകരണങ്ങളുടെ ചിത്രം പങ്കു വച്ച് നടന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതോടെ പൃഥ്വി ഇനി പഴയ സിക്‌സ് പായ്ക്ക് രൂപത്തിലേക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലാണെന്നാണ് ആരാധക പക്ഷം.

ജോര്‍ദാനില്‍ നിന്നും ഇന്നലെയാണ് പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വാഹനം െ്രെഡവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് പോയത്. രണ്ടു മാസത്തിലേറെയായി ജോര്‍ദാനിലയിരുന്നു പൃഥ്വിയും സംഘവും. വലിയ കാന്‍വാസിലുള്ള ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് കോവിഡ് പ്രതിസന്ധി ലോകത്ത് പിടി മുറുക്കിയത്.<

pathram:
Related Post
Leave a Comment