സിഡ്‌നിന്മ ലോകമാകെ ലോക്ഡൗണില്‍ കുടുങ്ങിയിരിക്കുമ്പോള്‍ വീട്ടിലെ വിരസത അകറ്റാന്‍ ഓരോ ഹോബികളിലേര്‍പ്പെടുകയാണ് ആള്‍ക്കാര്‍ ചെയ്യുന്നത്. ക്രിക്കറ്റില്‍ മാത്രമല്ല ടിക്ടോക്കിലും തന്റെ കഴിവ് തെളിയിക്കുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നൃത്തം ചെയ്ത് ടിക്ടോക്കില്‍ ‘ലൈക്‌സ്’ വാങ്ങലാണു വാര്‍ണറുടെ ലോക്ഡൗണ്‍ കാലത്തെ പ്രധാന പരിപാടി. തെലുങ്ക്, ഹിന്ദി ഗാനങ്ങള്‍ക്ക് ചുവടു വച്ച വാര്‍ണര്‍ തെലുങ്ക് സിനിമ ബാഹുബലിയിലെ ഡയലോഗുകളും അനുകരിച്ച് ഇന്ത്യക്കാരെ കയ്യിലെടുത്തു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയെയും ടിക്ടോക്കിലേക്കു ക്ഷണിച്ചിരിക്കുകയാണ് വാര്‍ണര്‍.
ടിക് ടോക്കിനു പുറമേ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും വാര്‍ണര്‍ സ്വന്തം വിഡിയോകള്‍ ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്. ഓസ്‌ട്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചിനെയും വാര്‍ണര്‍ ടിക്ടോക്കിലേക്കു സ്വാഗതം ചെയ്തിരുന്നു. ഫിഞ്ച് ടിക്ടോക്കില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തു. പിന്നാലെയാണ് വാര്‍ണര്‍ കോലിയെയും ടിക്ടോക് ലോകത്തേക്കു സ്വാഗതം ചെയ്തത്.
ഹൗസ്ഫുള്‍ 4 എന്ന ബോളിവുഡ് ചിത്രത്തിലെ ‘ഷെയ്താന്‍ കാ സാല’ എന്ന ഗാനത്തിനാണ് വാര്‍ണര്‍ പുതുതായി ചുവട് വച്ചത്. സിനിമാ ഗാനത്തിലെ അക്ഷയ് കുമാറിന്റെ ചുവടുകള്‍ അതേപടി അനുകരിക്കുകയാണ് വാര്‍ണര്‍. ടിക്ടോക് വിഡിയോ വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതു കണ്ട വിരാട് കോലി വാര്‍ണറുടെ വിഡിയോയ്ക്ക് സ്‌മൈലികള്‍ കമന്റ് ചെയ്തു. പിന്നാലെ വാര്‍ണര്‍ കോലിയോടും തനിക്കൊപ്പം ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ട് ഉണ്ടാക്കാന്‍ ഭാര്യ അനുഷ്‌ക ശര്‍മയുടെ സഹായം തേടാനും വാര്‍ണര്‍ ആവശ്യപ്പെട്ടു.
വാര്‍ണറുടെ പുതിയ ടിക്ടോക് വിഡിയോ ബോളിവുഡ് താരം അക്ഷയ് കുമാറിനും നന്നായി ഇഷ്ടപ്പെട്ടു. അക്ഷയ് കുമാറും വാര്‍ണറെ പിന്തുണച്ചു രംഗത്തെത്തി. ഇന്ത്യന്‍ സിനിമകളുമായി ബന്ധപ്പെട്ട് ടിക്ടോക് ചെയ്യുന്നത് ലോക്ഡൗണ്‍ കാലത്ത് വാര്‍ണറുടെ പതിവായിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് വാര്‍ണറുമായി കോലിക്ക് ചെറിയ തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും നല്ല ബന്ധത്തിലാണ്. വാര്‍ണറുടെ വാക്കു കേട്ട് കോലി ഇനി ടിക്ടോക്കില്‍ ‘പ്രത്യക്ഷപ്പെടുമോ’ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കോലിക്കു പുറമേ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും വാര്‍ണറെ അഭിനന്ദനം അറിയിച്ചു
Leave a Comment