കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ച്. ഐജിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് നിഗമനം. നിലവിൽ നടന്നുവന്ന പൊലീസ് അന്വേഷണം തൃപ്തികരമാണ്. ആത്മഹത്യയ്ക്ക് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടെങ്കിൽ തുടർനടപടി സ്വീകരിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഐജിക്ക് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിർദേശം നൽകി.

തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്റിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തീയതി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ അസ്വാഭാവിതയുണ്ടെന്ന ആരോപണം ഉയർന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ദിവ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങളും രംഗത്തെത്തിയിരുന്നു.

അതേസമയം ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. ദിവ്യയുടേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

thiruvalla convent, divya p john

pathram desk 2:
Related Post
Leave a Comment