ഗേ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു, മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രത്തെ്കകുറിച്ച്

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദാബൂ രത്‌നാനി തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ 37ാം ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിക്‌സ്പാക്ക് ശരീരവുമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് ദാബൂ രത്‌നാനി പങ്കുവെച്ചത്. ഈ ചിത്രം പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മിയ മാല്‍ക്കോവയ്ക്ക് ശേഷം താന്‍ കണ്ട ഏറ്റവും മികച്ച ശരീരം എന്ന് കുറിച്ചാണ് രാം ഗോപാല്‍ വര്‍മ താരത്തിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിനു പിന്നാലെ കുറിച്ച മറ്റൊരു ട്വീറ്റില്‍ ഒരു സ്വവര്‍ഗാനുരാഗി ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഞാന്‍ ഗേ അല്ലെന്ന് നിനക്കറിയാം, പക്ഷേ നിന്നെ ഈ ചിത്രത്തില്‍ കണ്ടപ്പോള്‍ അങ്ങനെയാകണമെന്ന് എനിക്ക് തോന്നുന്നു. എന്ത് ശരീരമാണ് ഇത്’ ജൂനിയര്‍ എന്‍ടിആറിനെ ടാഗ് ചെയ്ത് രാം ഗോപാല്‍ വര്‍മ കുറിച്ചു. ജൂനിയര്‍ എന്‍ടിആറിന്റെ ചിത്രം ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഏറ്റെടുത്തു കഴിഞ്ഞു.

pathram:
Related Post
Leave a Comment