തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നലെ സംസ്ഥാനത്തേക്ക് 149 പേർ എത്തി. 71 പുരുഷന്മാരും 78 സ്ത്രീകളുമാണ് എത്തിയത്. തമിഴ്നാട്ടില്‍ നിന്ന് 138 പേരും മഹാരാഷ്ട്രയില്‍ നിന്ന് നാലു പേരും കര്‍ണാടകയില്‍ നിന്ന് ആറ് പേരും ബിഹാറില്‍ നിന്ന് ഒരാളുമാണ് ഇഞ്ചിവിള ചെക്ക്പോസ്റ്റിലൂടെ എത്തിയത്.
ഇന്നലെ എത്തിയവരിൽ റെഡ്സോണിൽ നിന്നുള്ളത് 38 പേരാണ്. ഇതില്‍ 36 പേരെ വീട്ടില്‍ നിരീക്ഷണത്തിന് അയച്ചു. വീട്ടില്‍ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തില്‍ അയച്ചു. തിരുവനന്തപുരം സ്വദേശികളായി 125 പേരും കൊല്ലം സ്വദേശികളായ അഞ്ചുപേരും പത്തനംതിട്ട സ്വദേശികളായ രണ്ടുപേരും കോട്ടയം സ്വദേശികളായ മൂന്നുപേരും ഇടുക്കി സ്വദേശിയായ ഒരാളും എറണാകുളം സ്വദേശിയായ 13 പേരുമാണ് ഇന്നലെ എത്തിയത്.
Leave a Comment