ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ ക്രിക്കറ്റ് താരവുമായി വിവാഹം

ഗോസിപ്പുകോളങ്ങളില്‍ പലപ്പോഴും ഇടം നേടുന്നവരാണ് സിനിമാതാരങ്ങള്‍. നടന്‍ വിശാലും വരലക്ഷ്മി ശരത് കുമാറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പലപ്പോഴും പുറത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമ ലോകത്ത് വലിയ ചര്‍ച്ചയ്ക്കും ഇത് വഴിയൊരുക്കിയിരുന്നു. പിന്നീട് വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതോടെ ഈ വാര്‍ത്തകള്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് വരലക്ഷ്മി ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍ എത്തി. ഇതിനൊക്കെ മറുപടി പറയുകയാണ് ഇപ്പോള്‍ നടി.

എന്നാല്‍ താനിപ്പോള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ എഴുതി വയ്ക്കുന്നതെന്നും വരലക്ഷ്മി പറഞ്ഞു.

pathram:
Related Post
Leave a Comment