പത്തനംതിട്ട: ചെങ്ങറയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. പെണ്‍കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിരന്തരം മകളെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പിതാവ് പരാതിപ്പെട്ടു.