ധോണിയെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ആരാധകര്‍ ഉപദ്രവിക്കുകയാണെന്ന് ആകാശ് ചോപ്ര

ധോണിയെ 2020 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് ധോണി ആരാധകര്‍ ഉപദ്രവിക്കുകയാണെന്ന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ധോണിക്കു പകരം ഋഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ പ്രകോപിതരായ ധോണി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ തിരിഞ്ഞതായി ആകാശ് വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കറുമായുള്ള ഒരു ചര്‍ച്ചയിലാണ് ആകാശ് ഇക്കാര്യം തുറന്നു പറഞ്ഞത്. ധോണി ആരാധകരുടെ ശല്യം കാരണം കുറച്ചു ദിവസമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആള്‍ക്കാര്‍ സമൂഹമാധ്യമങ്ങളില്‍ എന്നോടു മോശം രീതിയിലാണു പെരുമാറുന്നത്. അവര്‍ എന്റെ മക്കളെക്കുറിച്ചുപോലും മോശമായി സംസാരിക്കുന്നു. നടന്നത് നടന്നു, എന്നോടു ക്ഷമിക്കണം എന്നാണിപ്പോള്‍ പറയാനുള്ളതെന്നും ആകാശ് ചോപ്ര പ്രതികരിച്ചു.

ഒരു താരത്തെക്കുറിച്ചു മാത്രമായി സംസാരിക്കുന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു താരം ക്രിക്കറ്റ് കളിക്കാതിരിക്കുമ്പോള്‍ അതില്‍ ചര്‍ച്ച ചെയ്യാന്‍ ഒന്നുമില്ല. ധോണി ക്രിക്കറ്റിലേക്കു തിരിച്ചെത്തിയിട്ടില്ല, വിരമിച്ചിട്ടുമില്ല, അതുകൊണ്ടാണ് ആളുകള്‍ ധോണിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്. ധോണി കളിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും അഗാര്‍ക്കര്‍ പ്രതികരിച്ചു.

pathram:
Leave a Comment