ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താനുള്ള തീരുമാനം പിൻവലിച്ചതായി ദേവസ്വം ചെയർമാൻ. സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമെന്ന് ചെയർമാൻ വ്യക്തമാക്കി.

ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിന് പുറത്ത് നിയന്ത്രണങ്ങളോടെ വിവാഹചടങ്ങുകൾ നടത്താമെന്ന് നേരത്തെ ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. 21 മുതൽ ചടങ്ങുകൾ നടത്താൻ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ ഈ തീരുമാനം പിൻവലിച്ചുവെന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് ചെയർമാൻ വ്യക്തമാക്കിയത്.

pathram desk 2:
Leave a Comment