അന്ന് അജിത്തിനൊപ്പം ഫോട്ടോയെടുത്ത ആ പയ്യനിന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍

അന്ന് അജിത്തിനൊപ്പം ഫോട്ടോയെടുത്ത ആ പയ്യനിന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍.താരങ്ങളുടെ പഴയ കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് സ്ഥിരം കാഴ്ചയാണ്. അങ്ങനെയുള്ളൊരു ചിത്രമാണിവിടെ. ചിത്രത്തിലുള്ളത് തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്തതാണീ ചിത്രം. ഇതിലിപ്പോള്‍ എന്തിത്ര പ്രത്യേകത എന്നാണെങ്കില്‍ കാര്യമുണ്ട്. ചിത്രത്തില്‍ അജിത്തിനൊപ്പം നില്‍ക്കുന്നയാളാണ് താരം. അന്ന് അജിത്തിനൊപ്പം ഫോട്ടോയെടുത്ത ആ പയ്യനിന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ്. കേരളത്തിലും നിരവധി ആരാധകരുണ്ട്.

കാലം കരുതിവച്ച ട്വിസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അന്ന് അജിത്തിനൊപ്പം നിന്ന് ചിത്രമെടുത്ത ആ പയ്യനിന്ന് അജിത്തിനൊപ്പം തമിഴ് സിനിമയുടെ മുന്‍നിരയിലുണ്ട്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി മുന്‍നിരയിലേക്ക് എത്തുകയായിരുന്നു താരം. ചിത്രത്തില്‍ അജിത്തിനൊപ്പമുള്ളത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വര്‍ഷങ്ങളുടെ അധ്വാനം കൊണ്ടാണ് സേതുപതി ഇന്നത്തെ മക്കള്‍ സെല്‍വനായി മാറിയത്. അതിനെല്ലാം മുമ്പുള്ളതാണ് വൈറലാകുന്ന ചിത്രം.

pathram:
Related Post
Leave a Comment