ഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 5242 കോവിഡ് രോഗികള്‍. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 96,169 ആയി. ഇതില്‍ 56,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 36,824 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 157 കോവിഡ് രോഗികള്‍ മരണത്തിനു കീഴടങ്ങി. ആകെ മരണം 3029.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2347 പേര്‍ക്കു കോവി!ഡ് സ്ഥിരീകരിച്ചു. 63 പേര്‍ മരിച്ചു സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും മരണവും രോഗവ്യാപനവും ആദ്യം. സംസ്ഥാനത്തെ ആകെ മരണം 1198. രോഗികള്‍ 33,053. ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം: ഗുജറാത്ത്–11,380, തമിഴ്‌നാട്– 11,224, ഡല്‍ഹി– 10,054. മരണസംഖ്യ: ഗുജറാത്ത്– 659, മധ്യപ്രദേശ്– 248, ബംഗാള്‍– 238, രാജസ്ഥാന്‍– 128.
തമിഴ്‌നാട്ടില്‍നിന്നെത്തിയ ഏഴ് പേരും മഹാരാഷ്ട്രയില്‍നിന്നെത്തിയ മൂന്നു പേരുമടക്കം 14 പേര്‍ക്കു കൂടി കേരളത്തില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി ആരും രോഗമുക്തരായിട്ടില്ല. ഇപ്പോള്‍ 101 പേരാണു സംസ്ഥാനത്തു ചികിത്സയിലുള്ളത്. രോഗികളില്ലാത്ത ജില്ല തിരുവനന്തപുരം മാത്രം.
Leave a Comment