റിലീസിങ്ങിന് മുമ്പ് ആട് ജീവിതത്തിന് ഒരു റെക്കോര്‍ഡ്.. ബ്ലെസി ചിത്രം പൂര്‍ത്തിയായി

പൃഥ്വിരാജ് നായകനാകുന്ന ആട് ജീവിതം ഒടുവില്‍ ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് . കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ചിത്രത്തിന്റെ ജോര്‍ദാന്‍ മരുഭൂമിയില്‍ നിന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് എറ്റവും പുതിയ വിശേഷം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തടസ്സപ്പെട്ടിരുന്നു. ഇതോടെ 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. എന്നാല്‍ പിന്നീട് ചിത്രീകരണത്തിന് അനുമതി ലഭിച്ചു. ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ നിലവില്‍ വന്നതോടെയാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്.

ചിത്രീകരണം മുടങ്ങിയ സമയം സംഘത്തിന് ക്യാംപ് വിട്ട് പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം എത്തിയിരുന്നു, മാത്രമല്ല വിസ കാലാവധി അവസാനിക്കാറായതും ആശങ്കയിലാഴ്ത്തി. ഇന്ത്യയിലേക്ക് തിരികെ എത്താനുമായില്ല.

ഫെഫ്കയ്ക്ക് സംഘം കാര്യങ്ങള്‍ വിശദീകരിച്ച് മെയില്‍ അയച്ചിരുന്നു. ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും , പിന്നാല നടനും എം.പിയുമായ സുരേഷ് ഗോപിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രശ്നത്തില്‍ അദ്ദേഹം സജീവമായി ഇടപെടുകയും ചെയ്തു. ഏപ്രില്‍ 8 നു തീരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. ജോര്‍ദാനിലെ ചിത്രീകരണം പൂര്‍ത്തിയായ വിവരം പൃഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായേക്കും ആടുജീവിതം

pathram:
Related Post
Leave a Comment