കുട്ടികൾക്ക്‌ സുരക്ഷിതമല്ലെന്ന് ഉപദേശം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയുടെ കാര്യത്തിൽ തീരുമാനം നാളെ ഉണ്ടായേക്കും

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളിൽ ലോക്ഡൗണിനു മുൻപ് മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കുടുങ്ങിയവരുടെ കാര്യത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും.

26ന് ആണു ഹയർസെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾ തുടങ്ങുന്നത്. രോഗവ്യാപനം നിയന്ത്രിക്കാതെ കുട്ടികളെ വീടിനു പുറത്തിറക്കുന്നതു സുരക്ഷിതമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്തു പരീക്ഷകളും സ്കൂൾ തുറക്കലും തൽക്കാലം മാറ്റിവയ്ക്കണമെന്ന അഭിപ്രായമാണ് ഉയരുന്നത്.

പരീക്ഷാ നടത്തിപ്പിന്റെ കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഈയാഴ്ച ഉണ്ടാകും. സ്കൂൾ തുറക്കാനും വിദ്യാർഥികൾ സ്കൂളുകളിൽ എത്തുന്നതിനും കേന്ദ്രാനുമതി ഉണ്ടോയെന്ന് ഇന്ന് അറിയാൻ സാധിച്ചേക്കും.

pathram desk 2:
Leave a Comment