ഒരു പിറന്നാള്‍ പാര്‍ട്ടി; ഒരു അപ്പാര്‍ട്ട്മെന്റിലെ 25 ഓളം പേര്‍ക്ക് കോവിഡ്

ഹൈദരാബാദ്: അപ്പാര്‍ട്ട് മെന്റില്‍ പിറന്നാള്‍ പാര്‍ട്ടിസംഘടിപ്പിച്ചതിനു പിന്നാലെ ഒരു അപ്പാര്‍ട്ട്മെന്റിലെ 25 ഓളം പേര്‍ക്ക് കോവിഡ് ബാധ. ഹൈദരാബാദ് പഴയ സിറ്റിയിലെ മഡന്നപെട്ട് പ്രദേശത്തുള്ള റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലാണ് ആളുകള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.

രോഗ ബാധ സ്ഥിരീകരിച്ച എല്ലാവരെയും ആശുപത്രിയിലേക്ക് മാറററ്റിയതായി ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സോണല്‍ കമ്മീഷണര്‍ വ്യക്തമാക്കി. ഇവരുടെ കോണ്‍ട്രാക്ടുകള്‍ കണ്ടുപിടിച്ചു വരികയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പാര്‍ട്ട്മെന്റിലെ ഒരാള്‍ കോവിഡ് ബാധിതനായ ആളുടെ സമ്പര്‍ക്കപ്പട്ടികയിലെ പ്രാഥമിക കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ടിരുന്നു. അതേസമയം അപ്പാര്‍ട്ട്മെന്റില്‍ പിറന്നാള്‍ പാര്‍ട്ടിയും നടന്നിരുന്നു. ഇതില്‍ വളരെ കുറച്ച് പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നാണോ രോഗം പകര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. തെലങ്കാനയില്‍ ഇതുവരെ 1454 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 34 മരണവും സ്ഥിരീകരിച്ചു.

pathram:
Related Post
Leave a Comment