രാജ്യമാകെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ വാക്‌സിന്‍ വികസിപ്പിക്കാന്‍ അതിതീവ്ര യജ്ഞത്തിനു ചുക്കാന്‍ പിടിക്കുന്നത് കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍. ഇതില്‍ ഒരു പ്രോജക്ട് ട്രയല്‍ നടത്താവുന്ന ഘട്ടത്തിലാണെന്നും നാലിടത്ത് ഗണ്യമായ പുരോഗതിയുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് അറിയിച്ചു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് പിഎം കെയറില്‍നിന്ന് 100 കോടി രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
കേരളത്തില്‍ തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലാണ് (ഐസര്‍) കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള പരീക്ഷണം നടക്കുന്നത്. ആകെയുള്ള 14 പ്രോജക്ടുകളില്‍ നാലെണ്ണം മഹാരാഷ്ട്രയിലും മൂന്നെണ്ണം ഹൈദരാബാദിലുമാണ്. അഹമ്മദാബാദ് (ഗുജറാത്ത്), നെല്ലൂര്‍ (തമിഴ്‌നാട്), ന്യൂഡല്‍ഹി, ഇന്‍ഡോര്‍ (മധ്യപ്രദേശ്), തിരുവനന്തപുരം, മൊഹാലി (പഞ്ചാബ്) എന്നിവിടങ്ങളില്‍ ഓരോ പ്രോജക്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനു പുറമേ, വിദേശങ്ങളില്‍ നടക്കുന്ന പല വാക്‌സിന്‍ പരീക്ഷണങ്ങളിലും ഇന്ത്യ പങ്കാളിയാണ്. ആറ് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും പത്തെണ്ണത്തിനു ധനസഹായം ചെയ്തിട്ടുണ്ടെന്നും ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ പ്രോജക്ടിനു ഫണ്ട് ചെയ്യുന്നത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പാണെന്ന് സെക്രട്ടറി പ്രഫ. അശുതോഷ് ശര്‍മ പറഞ്ഞു.
പുണെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെ നിരവധി കമ്പനികള്‍ ചില യുഎസ് സ്ഥാപനങ്ങളുമായി സഹകരിച്ച് അതിവേഗത്തിലാണ് പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നു രേണു സ്വരൂപ് അറിയിച്ചു. എത്രയും പെട്ടെന്നു വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പുണെയില്‍നിന്നുള്ള വാക്‌സിന്‍ പരീക്ഷണഘട്ടത്തിലാണ്. വാക്‌സിന്‍ നിര്‍മാണത്തിലും വിതരണത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. 150 രാജ്യങ്ങള്‍ക്ക് ആവശ്യമുള്ള വാക്‌സിനുകളാണ് ഇന്ത്യ നിര്‍മിച്ച് നല്‍കുന്നു.
വാക്‌സിന്‍ ഗവേഷണം നടക്കുന്ന സ്ഥാപനങ്ങള്‍
സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (പുണെ)
കാഡില ഹെല്‍ത്ത്‌കെയര്‍ (അഹമ്മദാബാദ്)
ഭാരത് ബയോടെക് (ഹൈദരാബാദ്)
ജെന്നോവ (പുണെ)
സിഎംസി വെല്ലൂര്‍ (വെല്ലൂര്‍)
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്യൂണോളജി (ന്യൂഡല്‍ഹി)
ഐഐടി (ഇന്‍ഡോര്‍)
എന്‍സീന്‍ ബയോസയന്‍സസ് (പുണെ>
ഐഐസിടി (ഹൈദരാബാദ്)
അരബിന്ദോ ഫാര്‍മ (ഹൈദരാബാദ്)
സീഗള്‍ ബയോസൊലൂഷന്‍സ് (പുണെ)
ഐസര്‍ (മൊഹാലി)
ഐസര്‍ (തിരുവനന്തപുരം)
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്യൂണോളജി
Leave a Comment