സ്വര്‍ണ്ണം ഗ്രാമിന് 4,350 രൂപ

കൊച്ചി;വാങ്ങിയാലും ഇല്ലങ്കിലും സ്വണവില കുതിക്കുന്നു. ഇന്ന് 35,000 രൂപയ്ക്ക് തൊട്ടടുത്തെത്തി സ്വര്‍ണവില. പവന് 400 രൂപ കൂടി ഉയര്‍ന്നതോടെ വില 34,800ല്‍ എത്തി. 4,350 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നുയര്‍ന്നത് 50 രൂപ. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം.

ട്രോയ് ഔണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1742 ഡോളര്‍ നിലവാരത്തിലാണ് രാജ്യാന്തര വിപണിയില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വില ഉയരാനാണു സാധ്യത

pathram:
Related Post
Leave a Comment