രാജ്യത്ത് 24 മണിക്കൂറിനിടെ 3967 കേസുകള്‍ ; രോഗികളുടെ കാര്യത്തില്‍ ചൈനയ്ക്കു തൊട്ടുപിന്നില്‍ എത്തി ഇന്ത്യ

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി. മരണം 2649. കഴിഞ്ഞ 24 മണിക്കൂറിനിടെ 3967 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. 100 പേര്‍ മരിച്ചു. നിലവില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ മരണം 1019 ആയി.

മറ്റു സംസ്ഥാനങ്ങളിലെ കണക്ക്: ഗുജറാത്ത് 586, മധ്യപ്രദേശ് 237, ബംഗാള്‍ 215, രാജസ്ഥാന്‍ 125. സംസ്ഥാനം തിരിച്ചുള്ള രോഗികളുടെ എണ്ണം: മഹാരാഷ്ട്ര 27,524, ഗുജറാത്ത് 9591, തമിഴ്‌നാട് 9674, ഡല്‍ഹി 8470. രോഗികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ചൈനയ്ക്കു തൊട്ടു പിന്നിലും ലോകരാജ്യങ്ങളില്‍ 12ാം സ്ഥാനത്തുമാണ് ഇന്ത്യ. മരണസംഖ്യയില്‍ 16 ാം സ്ഥാനത്തും.

കേരളത്തില്‍ ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 14 പേരടക്കം വ്യാഴാഴ്ച 26 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കാസര്‍കോട് -10, മലപ്പുറം- 5, പാലക്കാട്, വയനാട് 3 വീതം, കണ്ണൂര്‍- 2 , പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള കണക്ക്.

pathram:
Leave a Comment