അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍; സംഭവിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധരുടെ മുന്നിറിയിപ്പ്

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ തീരുമാനത്തെ എതിര്‍ത്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍. രോഗത്തെ ഇതുവരെയും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തില്‍ തീരുമാനം മാറ്റണെമന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. രോഗലക്ഷണങ്ങളില്ലാതെ രോഗം പകരുന്ന ഒരു സാഹചര്യം ഉള്ളതിനാലാണ് ആരോഗ്യവിദഗ്ധര്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട്വച്ചത്. എന്നാല്‍, അധ്യയന വര്‍ഷം നഷ്ടമാകാതിരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പരമാവധി പ്രോല്‍സാഹിപ്പിക്കണമെന്ന് ഐഎംഎ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

വിദൂരപഠനം, ഓണ്‍ലൈന്‍ പഠന പദ്ധതികള്‍ എന്നിവ വ്യാപകമാക്കണമെന്നാണ് ഇവര്‍ നല്‍കുന്ന നിര്‍ദേശം. സാമൂഹികഅകലം ഉള്‍പ്പെടെയുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കി പൊതുപരീക്ഷകള്‍ നടത്താമെന്നാണ് ഐഎംഎ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ അധ്യായനം ആരംഭിക്കുന്നതിനോട് അവര്‍ വിയോജിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞ ശേഷമേ ഈ നിലയില്‍ നടപടികള്‍ പാടുള്ളൂവെന്നാണ് ഐഎംഎ വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ സ്‌കൂള്‍ തുറന്നാല്‍, കുട്ടികളില്‍ നിന്ന് വീടുകളിലേക്കും രോഗമെത്താനിടയുണ്ട്. കുഞ്ഞുങ്ങളും ഗര്‍ഭിണികളും പ്രായമായവരും ഉള്ള വീടുകളാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. സമൂഹവ്യാപന സാധ്യതയും ഉണ്ടാകാം. പരിശോധന കിറ്റുകളുടെ അഭാവമുള്ളതിനാല്‍, ഇത്തരത്തിലൊരു സാഹചര്യം ഉടലെടുത്താല്‍ കൂടുതല്‍ പേരില്‍ പരിശോധന നടത്തുന്നതും പ്രയാസകരമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ വിലയി
രുത്തുന്നു.

pathram:
Related Post
Leave a Comment