ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ട്വിറ്ററില്‍ പങ്കുവച്ച ഒരു ടിക് ടോക് വിഡിയോ മലയാളികള്‍ക്കിടയില്‍ വൈറല്‍ ആവുന്നു. അതെന്താ മലയാളികള്‍ക്കിടയില്‍ എന്നു ചോദിക്കാന്‍ വരട്ടെ. അതിനു കാരണമുണ്ട്. ആ ടിക് ടോക് വിഡിയോയില്‍ സംസാരിക്കുന്നത് പച്ചമലയാളമാണ്. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരന് ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം സാനിയ മിര്‍സയും ഈ കൊറോണക്കാലത്തെ ‘സൂപ്പര്‍താര’മായ സാനിറ്റൈസറുമുണ്ട്.
കൊറോണ വൈറസ് വ്യാപനത്തിനിടെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും സാനിറ്റൈസര്‍ എന്ന് പറയുന്നതില്‍ സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതല്‍. കടയില്‍ സാധനം വാങ്ങാനെത്തുന്ന ഒരാള്‍ സാനിറ്റൈസര്‍ എന്നതിനു പകരം ‘സാനിയ മിര്‍സയുടെ ട്രൗസര്‍’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരന് അതു തിരുത്തുന്നതുമാണ് വിഡിയോ.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇരുവരും ഈ വിഡിയോ ടിക് ടോക്കില്‍ പങ്കുവച്ചത്. ഈ വിഡിയോ കണ്ട അനില്‍ തോമസ് എന്നയാള്‍ അതെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. കൂട്ടത്തില്‍ സാനിയ മിര്‍സയെ ടാഗും ചെയ്തു. എന്തായാലും വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു. വിഡിയോ ചുവടെ
Leave a Comment