ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള പ്രത്യേക ട്രെയിൻ സർവീസ് ഒഴിച്ച് ബാക്കിയുള്ള എല്ലാ സ്ഥിരം ട്രെയിൻ സർവീസുകളും റദ്ദാക്കി റെയിൽവേ. ജൂൺ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. ബുക്ക് ചെയ്ത എല്ലാ യാത്രാ ടിക്കറ്റുകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ റദ്ദാക്കിയ ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് തിരികെ നൽകുമെന്നും റെയിൽവേ അറിയിച്ചു. കൂടാതെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് മുൻപ് നടത്തിയ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തി യാത്ര നടത്താൻ പറ്റാത്തവർക്കും മുടക്കിയ തുക റെയിൽവേ തിരിച്ച് നൽകും.
മൂന്നാം ഘട്ട ലോക്ക് ഡൗൺ 17ാം തിയതി അവസാനിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനിടയിലാണ് റെയിൽവേയുടെ ഈ തീരുമാനം. ടിക്കറ്റ് നിഷേധിക്കപ്പെട്ടവർ ടിടിഇയുടെ സാക്ഷ്യ പത്രത്തോടൊപ്പം ടിഡിആർ ഫയൽ ചെയ്യണമെന്ന് റെയിൽവേ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി. യാത്ര മുടങ്ങിയതിന് പത്ത് ദിവസത്തിനകം തന്നെ ടിഡിആർ ഫയൽ ചെയ്യണം.
Leave a Comment