ന്യൂഡല്‍ഹി: മോദിയുടെ ആത്മനിര്‍ഭര്‍ എന്ത്? അര്‍ഥം ഗൂഗിളില്‍ തെരഞ്ഞവരില്‍ മുമ്പില്‍ കര്‍ണാടക തെലങ്കാന സംസ്ഥാനങ്ങള്‍. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ സ്വാശ്രയ ഇന്ത്യ(ആത്മനിര്‍ഭര്‍ ഭാരത്) പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, സത്യസന്ധരായ നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതിനാണ് പാക്കേജ്.
എന്നാല്‍ ഇന്നലെ മുതല്‍ ഗൂഗിളില്‍ ആത്മനിര്‍ഭര്‍ ഭാരത് ഈ വാക്കിന്റെ അര്‍ത്ഥം തിരയുകയാണ് എല്ലാവരും. സ്വാശ്രയ ശീലമുള്ള എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്റെ അര്‍ഥം. കര്‍ണാടക, തെലങ്കാന സംസ്ഥാനക്കാരാണ് രാജ്യത്ത് ആത്മനിര്‍ഭറിന്റെ അര്‍ഥം ഗൂഗിളില്‍ അര്‍ഥം തിരഞ്ഞവരില്‍ മുമ്പില്‍. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ഗുജറാത്തും. പലരും എന്താണ് ആത്മനിര്‍ഭര്‍ എന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്ന് ചോദിച്ച് നിരവധി പേര്‍ ട്വീറ്റ് ചെയ്യുകയുമുണ്ടായി.
ലോക്ക്ഡൗണ്‍ നീട്ടുമെന്നും പധാനമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. നാലാംഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സ്വയംപര്യാപ്തതയാണ് ഏകമാര്‍ഗമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. വന്‍വളര്‍ച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയില്‍ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികതയില്‍ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യവിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Leave a Comment