113 വയസ്സുകാരി പൊരുതി തോല്‍പ്പിച്ചത് കൊറോണയെന്ന മഹാമാരിയെ..!

മാഡ്രിഡ്: 113 വയസ്സുകാരി പൊരുതി തോല്‍പ്പിച്ചത് കൊറോണയെന്ന മഹാമാരിയെ..! പ്രായാകൂടുതല്‍ ഉള്ളവരെ കൊറോണ ഗുരുതരമായി ബാധിക്കുമ്പോള്‍ സ്‌പെയിനിലെ ഏറ്റവും പ്രായംകൂടിയ വനിത വൈറസിനെ തോല്‍പ്പിച്ചിരിക്കുകയാണ്. വെറുതെ പൊരുതുകയായിരുന്നില്ല, ആ മഹാമാരിശയ പൊരുതി തോല്‍പ്പിച്ചു ജീവിതത്തില്‍ നിന്ന്. 113 വയസ്സുകാരി മരിയ ബ്രന്യാസ് കോവിഡ് രോഗമുക്തി നേടിയത്. 1918ല്‍ സ്പാനിഷ് ഫ്‌ളൂ എന്ന മഹാമാരിയെയും അതിജീവിച്ച വ്യക്തിയാണ് മരിയ. കഴിഞ്ഞ 20 വര്‍ഷമായി റിട്ടയര്‍മെന്റ് ഹോമിലാണ് മരിയ താമസിക്കുന്നത്.

കഴിഞ്ഞ മാസമാണ് മരിയയെ കൊറോണ വൈറസ് ബാധിക്കുന്നത്. തുടര്‍ന്ന് ആഴ്ചകളോളം ഐസൊലേഷനില്‍ കഴിഞ്ഞു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളായിരുന്നു മരിയലെ അലട്ടിയത്. എന്നാല്‍, കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റില്‍ പരിശോധനാഫലം നെഗറ്റീവായി കാണിച്ചു. മരിയയെ നോക്കുന്നതിന് വേണ്ടി റിട്ടയര്‍മെന്റ് ഹോം ഒരു ജീവനക്കാരിയെ നിയോഗിച്ചിരുന്നു.

നല്ല ആരോഗ്യമാണ് രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചതെന്നാണ് മരിയ പറയുന്നത്. 1907ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് മരിയ ജനിക്കുന്നത്. എട്ടാം വയസ്സില്‍ സ്‌പെയിനിലേക്ക് വീട്ടുകാര്‍ക്കൊപ്പം താമസം മാറി. 1918ല്‍ സ്പാനിഷ് ഫ്‌ളൂ മഹാമാരിയെ അതിജീവിച്ച വ്യക്തിയാണ് മരിയ. മൂന്നു മക്കളാണ് മരിയയ്ക്ക്‌

pathram:
Related Post
Leave a Comment