രാജ്യത്ത് 74,281 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇന്നലെ മാത്രം മരിച്ചത് 122 പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 122 പേര്‍. ഇതോടെ ആകെ മരണസംഖ്യ 2415 ആയി. ഇതുവരെ 74,281 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3525 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. നിലവില്‍ 47,480 പേരാണ് ചികിത്സയിലുള്ളതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയ്ക്കു (24,427) പിന്നാലെ ഗുജറാത്ത് (8903), ഡല്‍ഹി (7639), തമിഴ്‌നാട് (8718) എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്ര (921), ഗുജറാത്ത് (537), മധ്യപ്രദേശ് (225), ബംഗാള്‍ (198), രാജസ്ഥാന്‍ (117) എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.

കേരളത്തില്‍ ചൊവ്വാഴ്ച അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും വിദേശത്തു നിന്നു വന്നവരാണ്. നിലവില്‍ 32 പേര്‍ ചികിത്സയിലുണ്ട്.

pathram:
Related Post
Leave a Comment