ജെസ്സി കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നു…ഗൗതം മേനോന്‍ പങ്കുവെക്കുന്ന ടീസര്‍ വൈറലാകുന്നു..വിണ്ണൈത്താണ്ടി വരുവായാ.. ചിത്രത്തിന് രണ്ടാം ഭാഗമോ?

ജെസ്സി കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നു…ഗൗതം മേനോന്‍ പങ്കുവെക്കുന്ന ടീസര്‍ വൈറലാകുന്നു.. സംവിധായകന്‍ ഗൗതം മേനോന്‍ പങ്കുവെച്ച ടീസറാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ആരാധകരെ ആകാംഷയിലാഴ്ത്തിക്കൊണ്ടുള്ള ടീസറില്‍ പ്രത്യക്ഷപ്പെടുന്നത് തൃഷയാണ്. സംവിധായകന്റെ വിണ്ണൈത്താണ്ടി വരുവായാ.. എന്ന ചിത്രത്തിനെ ആസ്പദാക്കിയുള്ള രംഗമാണ് ടീസറില്‍.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍’ എന്ന ഒരു പുതിയ ഹ്രസ്വചിത്രത്തിന്റെ ടീസറാണിത്. ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നതായാണ് ടീസറില്‍. ലോക്ഡൗണില്‍ ജെസ്സിക്ക് കാര്‍ത്തികിനോടു പറയാനുള്ളതെന്താകും? കാര്‍ത്തിക്കിന്റെയും ജെസിയുടെയും കഥ പുന: സൃഷ്ടിക്കുകയാണോ എന്നും സിനിമയുടെ രണ്ടാം ഭാഗമാണോ ഈ കുഞ്ഞു ചിത്രമെന്നോ വ്യക്തമല്ല. ചിത്രം ഉടനെത്തുമെന്നും കാത്തിരിക്കാനും ഗൗതം മേനോന്‍ പറയുന്നു.

pathram:
Related Post
Leave a Comment