‘ കായങ്ങള് നൂറ് ‘ പിന്നണി ഗായകര്‍ക്കൊപ്പം സുരേഷ് ഗോപിയും

മലയാളത്തിലെ പ്രമുഖ പിന്നണി ഗായകര്‍ ഒന്നിച്ച വിഡിയോ ഗാനമാണ് കായങ്ങള്‍ നൂറ്. മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

തമിഴ് പാട്ടാണ് കായങ്ങള്‍ നൂറ്. വിഷ്ണുരാജാണ് കായങ്ങള്‍ നൂറിന്റെ വരികള്‍ എഴുതിയതും ആശയത്തിന് രൂപം നല്‍കിയതും. ലാല്‍കൃഷ്ണന്‍ എസ് അച്യുതനാണ് വീഡിയോ എഡിറ്റ് ചെയ്തത്. നീ പടൈത്ത കടവുളെത്താന്‍ നീ നമ്പുകിറേന്‍ എന്ന വരികളുടെ ദൃശ്യത്തിലാണ് സുരേഷ് ഗോപി എംപിയുള്ളത്. സേര്‍ന്ത് വാഴ്‌വതു താന്‍ നന്മൈ എന്ന വരികളില്‍ പാടിനിര്‍ത്തുന്നത് കെ എസ് ചിത്രയാണ്.

മധുബാലകൃഷ്ണന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, സത്യപ്രകാശ് ധര്‍മര്‍, സയനോര ഫിലിപ്പ്, സിതാര കൃഷ്ണകുമാര്‍, നജീം അര്‍ഷാദ്, മൃദുല വാരിയര്‍, രഞ്ജിനി ജോസ്, അമൃത സുരേഷ്, അഭിരാമി സുരേഷ്, നിരഞ്ജ്, സജിന്‍ എന്നിവരാണ് പാടിയിരിക്കുന്നത്. അരുണ്‍ ഗോപനാണ് പാട്ടിന് സംഗീതം പകര്‍ന്നതും സംവിധാനം നിര്‍വഹിച്ചതും. ലോക്ക് ഡൗണായതിനാല്‍ പലയിടങ്ങളില്‍ നിന്ന് ഗായകര്‍ ഓരോരുത്തരും പാടുകയായിരുന്നു.

pathram:
Related Post
Leave a Comment