ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍. കാബിനറ്റ് സെക്രട്ടറിയുമായുള്ള യോഗത്തില്‍ ചീഫ് സെക്രട്ടറിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും.

ലോക്ഡൗണ്‍ അടുത്തയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു ചര്‍ച്ച നടത്തുക. ആഭ്യന്തര, ആരോഗ്യ, ധന, വിദേശകാര്യ മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. അതേസമയം, രാജ്യം ഇനിയൊരു ഒരു സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകാനുള്ള സാധ്യതയില്ല. ഇനിയുള്ളത് മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണമാകാം.

pathram:
Leave a Comment