കോവിഡിനെ യുഎസ് കൈകാര്യം ചെയ്തത് സമ്പൂര്‍ണ ദുരന്തം എന്ന് ഓബാമ

വാഷിങ്ടന്‍ :കോവിഡ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ഭരണകാലയളവിലെ ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഒബാമയുടെ പ്രതികരണം.

കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് ഒബാമ വിശേഷിപ്പിച്ചത്. എറ്റവും മികച്ച സര്‍ക്കാരിന്റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാല്‍ ഇതില്‍ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലും പ്രശ്‌നമല്ല എന്നുമുള്ള ചിന്താഗതി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു.

നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതല്‍ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

pathram:
Related Post
Leave a Comment