ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി.

തിരുവനന്തപുരം: ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങി. പോലീസിനായി സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍സായി മാറിയത്. മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിനിയുടെ ഹൃദയവുമായി പവന്‍ഹാന്‍സ് ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങിയത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്‍െ്‌റ അവയവങ്ങളാണ് കോതമംഗലം സ്വദേശിയായ 49കാരിക്ക് വേണ്ടി കൊച്ചിയില്‍ എത്തിച്ചത്.

ഒരു മാസമായി സര്‍ക്കാരിന്‍െ്‌റ അവയവദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാര്‍ത്ത അറിഞ്ഞത്. മൃതസഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴാണ് വിവരം ലഭിച്ചതെന്നും കോതമംഗലം സ്വദേശിയുടെ ഭര്‍ത്താവ് പ്രതികരിച്ചു.

എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍െ്‌റ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയാണ് ഹൃദയം വേര്‍പെടുത്തിയത്. ഹൃദയം വഹിച്ച് ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു. ഇവിടെ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് കൊച്ചിയിലും. അവിടെ നിന്ന് അഞ്ച് മിനിറ്റ് കൊണ്ട് ലിസി ആശുപത്രിയിലും എത്തിച്ചു.

ഏറെ വിവാദം സൃഷ്ടിച്ച ഹെലികോപ്റ്റര്‍ ഇടപാടാണ് പവന്‍ ഹാന്‍സുമായുള്ളത്. പോലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ധൂര്‍ത്താമെന്ന് ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ സുരക്ഷയ്ക്കും ദുരന്തമുഖത്തും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

pathram:
Related Post
Leave a Comment