വിവാഹ മോചനത്തിലും വേറിട്ട് ബ്രിട്ടിഷ് പ്രധാമന്ത്രി..

ലണ്ടന്‍: വിവാഹ മോചനത്തിലും പുതിയ ചരിത്രം എഴുതി ചേര്‍ത്തിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബോറിസ് ജോണ്‍സനും ഇന്ത്യന്‍ വംശജയായ മുന്‍ഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 250 വര്‍ഷത്തിനിടെ, വിവാഹമോചനം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു ജോണ്‍സന്‍.

പഞ്ചാബുകാരിയായ ദീപ് സിങ്ങിന്റെയും ബിബിസി വിദേശകാര്യ കറസ്‌പോണ്ടന്റായിരുന്ന ചാള്‍സ് വീലറുടെയും മകളാണ് മറീന. ജോണ്‍സനുമായി 27 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ 4 മക്കളുണ്ട്. 2018 ല്‍ വേര്‍പിരിഞ്ഞു. ജോണ്‍സനും ഇപ്പോഴത്തെ പങ്കാളി ക്യാരി സിമന്‍സിനും കഴിഞ്ഞ 29ന് ആണ്‍കുഞ്ഞു പിറന്നിരുന്നു.പ്രമുഖ അഭിഭാഷകയാണ് മറീന. അമ്മ ദീപ് സിങ്ങിനെക്കുറിച്ചുള്ള ‘ദ് ലോസ്റ്റ് ഹോംസ്‌റ്റെഡ്’ എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും.

pathram:
Related Post
Leave a Comment