കോവിഡ്19 പ്രതിസന്ധിക്കിടയില്‍ വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച രാജ്യത്തെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ആശ്വാസവാക്കുകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍.
വിസാഗ് വാതക ചോര്‍ച്ച ദുരന്തത്തില്‍ വളരെയധികം ദുഖം തോന്നുന്നു. അതെക്കുറിച്ച് കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും എന്റെ പ്രാര്‍ഥനകള്‍. ദുരിതബാധിതയെ ആശുപത്രിയിലെത്തിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും നേതൃത്വം നല്‍കിയവരോട് ആദരവ് തോന്നുന്നു ദുല്‍ഖര്‍ കുറിച്ചു.
വാതക ചോര്‍ച്ചയില്‍ ഒരു എട്ടു വയസുകാരിയുള്‍പ്പെടെ 11 പേരോളം മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍.ആര്‍. വെങ്കടപുരത്തുള്ള എല്‍.ജി. പോളിമേഴ്‌സ് എന്ന പ്ലാന്റില്‍ നിന്നാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. പോലീസും ഫയര്‍ഫോഴ്‌സും എന്‍.ഡി.ആര്‍.എഫ്. സേനയും ചേര്‍ന്ന് ഫാക്ടറി പരിസരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്.
റോഡുകളില്‍ ആളുകള്‍ വീണുകിടക്കുന്ന കാഴ്ചകളും ശ്വാസതടസം നേരിടുന്ന സ്ഥിതിയുമെല്ലാം ജനങ്ങളെ ഭീതിയിലാക്കി.
Leave a Comment