തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; ഇന്ന് 580 പുതിയ കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് സംസ്ഥാനത്ത് പുതിയതായി 580 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടു മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 5,409 ആയി. ആകെ മരണം 37 ആയി.

തമിഴ്‌നാട്ടില്‍ ഇന്ന് 31 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1547 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും ചെന്നൈ കോയമ്പട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവരാണെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

pathram:
Leave a Comment