ബെംഗളൂരു: അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗരത്തിലെ വ്ലോഗർ കം പ്രൈവറ്റ് കമ്പനി ജീവനക്കാരിയായ മായ ഗോഗോയി (22) നെയാണ് ഇന്ദിരാനഗറിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിയായ ആരവ് ഹർനോയ് എന്ന യുവാവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ചൊവ്വാഴ്ചയാണ് മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മായയും ആരവ് ഹർനോയ് എന്നയാളും ഇന്ദിരാനഗറിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തത്. തിങ്കളാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ആരവ് കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ മായയുടെ കാമുകനാണെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അതുവരെ ഇയാൾ മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞു.
അസം സ്വദേശിയായ മായ ഗൊഗോയ് മൂന്ന് വർഷമായി എച്ച്എസ്ആർ ലേഔട്ടിൽ താമസിച്ചുവരികയായിരുന്നു. നവംബർ 23 ന് ഉച്ചയ്ക്ക് ഇന്ദിരാനഗർ ഒന്നാം ഘട്ടത്തിലെ ഡബിൾ റോഡ് പാർക്കിന് എതിർവശത്തുള്ള ഹോട്ടലായ റോയൽ ലിവിങ്ങിൽ എത്തി. ഇവർക്കൊപ്പം കേരളത്തിൽ നിന്നുള്ള സുഹൃത്ത് അർണവ് ഹർനോയ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രഭാതഭക്ഷണം വേണോയെന്നറിയാൻ ഹോട്ടൽ ജീവനക്കാർ വാതിലിൽ മുട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അർണവ് ചൊവ്വാഴ്ച പുലർച്ചെ തിരക്കിട്ട് ഹോട്ടലിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്. എന്തോ പന്തികേട് തോന്നിയ അവർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നു. അപ്പോഴാണ് ഒന്നിലധികം കുത്തേറ്റ നിലയിലാണ് മായയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഇവരുടെ മൊബൈൽ ഫോൺ കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
“അർണവ് ഹാർനോയ് തിങ്കളാഴ്ച മെയ് ഗൊഗോയിയെ കുത്തിക്കൊലപ്പെടുത്തിയിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നു. രാത്രി മുഴുവൻ മൃതദേഹത്തോടൊപ്പം ചെലവഴിക്കുകയും സാധനങ്ങൾ പാക്ക് ചെയ്ത് അതിരാവിലെ മുറിയിൽ നിന്ന് ഇറങ്ങുകയും ചെയ്യുകയായിരുന്നു. പുറത്ത് വന്നതിന് ശേഷം അദ്ദേഹം ക്യാബിൽ കയറുന്നത് ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. നവംബർ 24 നും 26 നും ഇടയിൽ അർണവും മായയും അല്ലാതെ മറ്റാരും മുറിയിൽ പ്രവേശിച്ചിട്ടില്ലെന്നു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഈസ്റ്റ്) ഡി. ദേവരാജ് പറഞ്ഞു. ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്.
Leave a Comment