തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍നിന്നു മൂന്നുപേരുടെയും കാസര്‍കോട് ജില്ലയില്‍നിന്നു രണ്ടുപേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.
ഇതുവരെ 474 പേര്‍ രോഗമുക്തരായി. 25 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 1,66,93 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലും. രോഗലക്ഷണങ്ങള്‍ ഉള്ള 35,171 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ ലഭ്യമായ 34,519 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണ്. ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രയോറിറ്റി ഗ്രൂപ്പുകളില്‍നിന്ന് 3035 സാംപിളുകള്‍ ശേഖരിച്ചതില്‍ 2337 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്.
Leave a Comment