എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ പോയത്? സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

ബിജെപി എംപിയും കേരളത്തിലെ സിനിമാപ്രേക്ഷകരുടെ പ്രിയ താരവുമായ സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്കിലെ പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.കെ നായനാരെക്കുറിച്ചാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങള്‍ മലയാളികള്‍ക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ നായനാരുടെ ഒരു വിഡിയോ പങ്കു വച്ചു കൊണ്ട് സുരേഷ് ഗോപി കുറിച്ചു. ബിജെപി എംപിയായ സുരേഷ് ഗോപി കമ്യൂണിസ്റ്റ് നേതാവായ നായനാരെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടതോടെ ഇരു പാര്‍ട്ടികളുടെ അണികള്‍ക്കിടയിലും പല തരത്തിലുള്ള സംശയങ്ങള്‍ ഉടലെടുത്തു. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയാണ് സുരേഷ് ഗോപി ചെയ്തതെന്ന് ഒരു കൂട്ടം ആളുകള്‍ പറയുമ്പോള്‍ അതിനു അവരുടെ പാര്‍ട്ടിയുടെ മുന്‍ നേതാവിനെ പ്രകീര്‍ത്തിക്കണമായിരുന്നോ എന്ന് മറ്റൊരു കൂട്ടര്‍ ചോദിക്കുന്നു ? എന്തായാലും പോസ്റ്റ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയാതെ ആശയക്കുഴപ്പത്തിലായി എല്ലാ പാര്‍ട്ടിക്കാരും.

ഇ.കെ നായനാര്‍ ഫോണിലൂടെ ആളുകളുമായി സംസാരിച്ച് അവരുടെ പരാതി പരിഹരിക്കുന്നതായിരുന്നു വിഡിയോ. നായനാര്‍ വളരെ രസകരമായി തമാശകള്‍ പറഞ്ഞാണ് ആളുകളോട് ഇടപെടുന്നതും. അദ്ദേഹത്തിന്റെ ഈ സരസവും ലളിതവുമായ ഇടപെടല്‍ തന്നെയാകണം സുരേഷ് ഗോപിയെ ആകര്‍ഷിച്ചതും.

pathram:
Related Post
Leave a Comment