സംസ്ഥാനത്ത് ഇന്ന് ആർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചില്ല. 7 കേസുകൾ നെഗറ്റീവ് ആയി. കോട്ടയം 6, പത്തനംതിട്ട 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്. 502 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 30 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. 14670 പേർ നിരീക്ഷണത്തിലുണ്ട്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 34599 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 34,063 എണ്ണം രോഗബാധയില്ലെന്ന് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളിലെങ്കിലും കോവിഡ് ലക്ഷണങ്ങളുമായി 61 പേർ. ഇന്നലെ 10 പേരെക്കൂടി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വീടുകളിൽ 2730 പേർ നിരീക്ഷണത്തിലുണ്ട്. കോവിഡ് കെയർ സെന്ററിൽ 66 പേരുണ്ട്. ഇതിനു പുറമെ ഇന്നലെ 280 പേർ കൂടി നിരീക്ഷണത്തിലായി. അതേസമയം 197 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.
വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്ന 8 പേർ ഡിസ്ചാർജായി. ഇന്നലെ 96 സാംപിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നലെ 53 പേരുടെ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ്. വൈറസ് ബാധ ഒഴിഞ്ഞെങ്കിലും തമിഴ്നാട് മേൽപ്പാല സ്വദേശിയും നെയ്യാറ്റിൻകര സ്വദേശിയും മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുകയാണ്. തുടർച്ചയായി രണ്ടു ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നു ദിവസങ്ങൾക്കുള്ളിൽ ഇവർ ആശുപത്രി വിടും.
Leave a Comment