കൊച്ചിയിലെത്തുന്ന പ്രവാസികള്‍ക്ക് ക്യൂആര്‍ കോഡ് നല്‍കാന്‍ തീരുമാനം

കൊച്ചി: വിദേശത്തുനിന്നു കൊച്ചിയിലെത്തുന്ന പ്രവാസികള്‍ക്ക് ക്യൂആര്‍ കോഡ് നല്‍കാന്‍ തീരുമാനം. പുറപ്പെടുന്നതു മുതല്‍ ഇവിടെയെത്തി ക്വാറന്റീനില്‍ പ്രവേശിക്കുന്നതു വരെയുള്ള വിവരങ്ങള്‍ ക്യൂആര്‍ കോഡില്‍ ചേര്‍ക്കും. ക്വാറന്റീന്‍ സമയത്തെ വിവരങ്ങളും അപ്‌ലോഡ് ചെയ്യും. പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടിയാണ് ഇത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സംവിധാനം വിജയകരമെങ്കില്‍ മറ്റു കേന്ദ്രങ്ങളിലും നടപ്പാക്കും.

വ്യാഴാഴ്ചയാണ് പ്രവാസികളെ മടക്കി എത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യം ആരംഭിക്കുന്നത്. അബുദാബിയില്‍നിന്ന് ആദ്യവിമാനം നാളെ രാത്രി 09.40 ന് നെടുമ്പാശേരിയിലിറങ്ങും. ആദ്യ സംഘത്തിലുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യുഎഇ എംബസി വിവരം കൈമാറി. ടിക്കറ്റുകളുടെ വിതരണവും തുടങ്ങി.

നം പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോവിഡ് പരിശോധന നടത്താനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. യാത്രക്കാര്‍ സ്വയം പരിശോധനയ്ക്ക് പോയാല്‍ വന്‍തുക നല്‍കേണ്ടി വരും. സംസ്ഥാനത്ത് എത്തിയാല്‍ ക്വാറന്റീനുള്ള ദിവസങ്ങളിലും കടുത്ത ആശയക്കുഴപ്പമുണ്ട്.

സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുളളത്. എന്നാല്‍ ആദ്യം 7 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റീന്‍, തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ്, അതിനുശേഷം ഫലം നെഗറ്റീവെങ്കില്‍ വീടുകളില്‍ ക്വാറന്റീന്‍ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞത്.

വ്യാഴാഴ്ചയാണ് പ്രവാസികളെ മടക്കി എത്തിക്കാനുള്ള ‘വന്ദേ ഭാരത്’ ദൗത്യം ആരംഭിക്കുന്നത്. അബുദാബിയില്‍നിന്ന് ആദ്യവിമാനം നാളെ രാത്രി 09.40 ന് നെടുമ്പാശേരിയിലിറങ്ങും. ആദ്യ സംഘത്തിലുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യുഎഇ എംബസി വിവരം കൈമാറി. ടിക്കറ്റുകളുടെ വിതരണവും തുടങ്ങി.

വിമാനം പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കോവിഡ് പരിശോധന നടത്താനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. യാത്രക്കാര്‍ സ്വയം പരിശോധനയ്ക്ക് പോയാല്‍ വന്‍തുക നല്‍കേണ്ടി വരും. സംസ്ഥാനത്ത് എത്തിയാല്‍ ക്വാറന്റീനുള്ള ദിവസങ്ങളിലും കടുത്ത ആശയക്കുഴപ്പമുണ്ട്.

സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീനാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുളളത്. എന്നാല്‍ ആദ്യം 7 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റീന്‍, തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ്, അതിനുശേഷം ഫലം നെഗറ്റീവെങ്കില്‍ വീടുകളില്‍ ക്വാറന്റീന്‍ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞത്.

pathram:
Related Post
Leave a Comment