ഇതര സംസ്ഥാന പ്രവാസികളുടെ മടക്കയാത്രാ; ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രം

തിരുവനന്തപുരം :ഇതര സംസ്ഥാന പ്രവാസികളുടെ മടക്കയാത്രാ അനുമതി പാസുകളുടെ വിതരണം ഇനി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ മാത്രം. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറക്കുകയും യാത്ര അനുവദിച്ചു തുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ നോര്‍ക്കയില്‍ ഇനി മുതല്‍ റജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ക്കയില്‍ മടക്കയാത്രാ റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവരും അല്ലാത്തവരും ഡിജിറ്റല്‍ പാസിനായി www.covid19jagratha.kerala.nic.in എന്ന ജാഗ്രതാ പോര്‍ട്ടലില്‍ അപേക്ഷിക്കണം.

ചെക്ക് പോസ്റ്റ് വരെ വാടകവാഹനത്തില്‍ വരുന്നവര്‍ സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനുള്ള വാഹന ക്രമീകരണം സ്വയം ഏര്‍പ്പെടുത്തണം. ഇത്തരം വാഹനങ്ങളില്‍ െ്രെഡവറെ മാത്രമേ അനുവദിക്കൂ. നോര്‍ക്ക റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് റജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലിലെ പബ്ലിക് സര്‍വീസ് ഓപ്ഷനില്‍ ഡൊമസ്റ്റിക് റിട്ടേണീസ് പാസിനായും അല്ലാത്തവര്‍ക്ക് എമര്‍ജന്‍സി ട്രാവല്‍ പാസിനായും അപേക്ഷിക്കാം. ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരാണ് പാസ് അനുവദിക്കുക.

മൊബെല്‍ നമ്പര്‍, വാഹനനമ്പര്‍, സംസ്ഥാനത്തേക്കു കടക്കുന്ന ചെക്ക് പോസ്റ്റ്, അവിടെ എത്തിച്ചേരുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഒരേ വാഹനത്തില്‍ യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെയോ അല്ലാത്തവരേയോ ഉള്‍പ്പെടുത്തി ഗ്രൂപ്പ് തയാറാക്കി ഗ്രൂപ്പിന്റെ വിവരങ്ങളും നല്‍കണം. വിവിധ ജില്ലകളില്‍ എത്തേണ്ടവര്‍ ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതല ഗ്രൂപ്പുകള്‍ ഉണ്ടാക്കി ഓരോ ഗ്രൂപ്പിനും വാഹന നമ്പര്‍ നല്‍കേണ്ടതാണ്.

ജില്ലാ കലക്ടര്‍മാര്‍ അപേക്ഷാ പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍, ഇ മെയില്‍ എന്നിവ വഴിയാണ് പാസുകള്‍ ലഭ്യമാക്കുക. യാത്രാ അനുമതി ലഭിച്ചവര്‍ക്ക് നിര്‍ദ്ദിഷ്ട ദിവസം യാത്ര തിരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിനടുത്ത ദിവസങ്ങളില്‍ വരുന്നതിന് തടസ്സമുണ്ടാകില്ല. അകലം പാലിക്കുന്നതിന്റെ ഭാഗമായി അഞ്ച് സീറ്റുള്ള വാഹനത്തില്‍ 4ഉം 7 സീറ്റുള്ള വാഹനത്തില്‍ അഞ്ചും, വാനില്‍ 10ഉം ബസ്സില്‍ 25ഉം ആളുകള്‍ക്കും മാത്രമേ യാത്രാനുമതി നല്‍കൂ.

അതിര്‍ത്തി ചെക്ക് പോസ്റ്റിലേക്ക് ആളുകളെ കയറ്റാന്‍ പോകുന്ന വാഹനങ്ങളിലെ െ്രെഡവര്‍ ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് എമര്‍ജന്‍സി പാസ് വാങ്ങേണ്ടതും യാത്രയ്ക്കു ശേഷം ഹോം ക്വാറന്റീനില്‍ പോകേണ്ടതുമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു യാത്രക്കാരെ കൊണ്ടുവരുന്ന വാഹനങ്ങളുടെ െ്രെഡവര്‍മാര്‍ക്കുള്ള മടക്കയാത്രാ പാസ് അതത് ജില്ലാ കലക്ടര്‍മാര്‍ വഴിയാണു ലഭ്യമാക്കുക.

ചെക്ക് പോസ്റ്റിലെത്തുന്നവര്‍ സ്‌ക്വാഡുകളുടെ പരിശോധനയ്ക്കു വിധേയരാകണം. ഇതിനായി യാത്രാ പെര്‍മിറ്റുകള്‍ കയ്യിലോ മൊബൈലിലോ കരുതണം. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ മൊബൈല്‍ ആപ്പ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ തൊട്ടടുത്ത കോവിഡ് സെന്ററിലേക്കോ ആശുപത്രിയിലേക്കോ മാറ്റും. അല്ലാത്തവരെ വീടുകളിലേക്കു ക്വാറന്റീനിനായി അയക്കും.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ ബന്ധുക്കളെ കൊണ്ടുവരാന്‍ പോകുന്നവര്‍ക്കു യാത്രയ്ക്കും തിരിച്ചുവരാനുമുള്ള പാസുകള്‍ യാത്രക്കാരന്റെ ജില്ലാ കലക്ടറാണ് നല്‍കേണ്ടത്. ഇവര്‍ ക്വാറന്റീന്‍ നടപടി ക്രമങ്ങള്‍ പാലിക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള കലക്ടറുടെ അനുമതി വാങ്ങേണ്ടതുമാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷിക്കേണ്ട ലിങ്കുകള്‍ ചുവടെ

കര്‍ണാടക https://sevasindhu.karnataka.gov.in/sevasindhu/English

തമിഴ്‌നാട്‌https://tnepass.tnega.org

ആന്ധ്രപ്രദേശ് www.spandana.ap.gov.in

തെലങ്കാന dgphelpline-coron@tspolicegov.in

ഗോവ www.goaonline.gov.in (helpdesk no 08322419550)-

യാത്രയില്‍ തടസങ്ങളുണ്ടായാല്‍ അതത് ചെക്ക് പോസ്റ്റുകളുമായോ സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (04712781100,2781101) ബന്ധപ്പെടണം

pathram:
Related Post
Leave a Comment