പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനം: യുഎസില്‍ നിന്ന് ഒരു ലക്ഷം രൂപയും ദുബായില്‍ നിന്ന് 15000 രൂപയും

ന്യൂഡല്‍ഹി :വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍നിന്ന് ഈടാക്കേണ്ട ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയില്‍ എത്തുന്നതിന് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ദോഹയില്‍നിന്ന് കൊച്ചിയില്‍ എത്താന്‍ 16,000 രൂപ ചെലവ് വരും.

യുഎസില്‍നിന്ന് ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളിലേക്ക് എത്താന്‍ ഒരു ലക്ഷം രൂപ ടിക്കറ്റിനു നല്‍കണം. ലണ്ടനില്‍നിന്ന് യാത്രയ്ക്ക് 50,000 രൂപ നല്‍കണം. ബംഗ്ലദേശിലെ ധാക്കയില്‍നിന്ന് എത്താന്‍ 12,000 രൂപയും ഈടാക്കും.

പ്രവാസികളില്‍ നിന്ന് ഈടാക്കുന്ന വിമാന ടിക്കറ്റ് നിരക്ക്

അബുദാബി കൊച്ചി: 15000

ദുബായ് കൊച്ചി: 15000

ദോഹ കൊച്ചി: 16000

ബഹ്‌റിന്‍ കൊച്ചി: 17000

മസ്‌കറ്റ് കൊച്ചി: 14000

ദോഹ തിരുവനന്തപുരം: 17000

ക്വാലാലംപൂര്‍ കൊച്ചി: 15000

ബഹ്‌റിന്‍ കോഴിക്കോട്: 16000

കുവൈറ്റ് കോഴിക്കോട്: 19000

pathram:
Related Post
Leave a Comment