ആക്ഷനില്‍ താനും ഒട്ടും മോശമല്ലെന്ന് വിസ്മയ; ആയോധനകലയില്‍ പരിശീലനം നടത്തുന്ന ലാലേട്ടന്റെമകള്‍

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെയും മകന്‍ പ്രണവിന്റെയും ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ആക്ഷനില്‍ താനും ഒട്ടും മോശമല്ലെന്ന് വ്യക്തമാക്കുകയാണ് മകള്‍ വിസ്മയയും. തായ് ആയോധനകല വിസ്മയ പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്മയ തന്നെ പങ്കുവെച്ചു.

വിസ്മയ ആയോധനകലയില്‍ പരിശീലനം നേടുന്നത് ടോണി എന്നയാളില്‍ നിന്നാണ്. വീഡിയോയ്ക്ക് ആരാധകര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതിനകം തന്നെ നിരവധി പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. ഇനിയെന്നാണ് വെള്ളിത്തിരയില്‍ വിസ്!മയുടെ ആക്ഷന്‍ കാണാനാകുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

pathram:
Related Post
Leave a Comment