41 ദിവസമായിട്ടും കൊറോണ മുക്തി നേടാനാവാതെ പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: കൊറോണ രോഗമുക്തി നേടാതെ യുവാവ് 41 ദിവസമായി ആശുപത്രിയില്‍. ദുബായില്‍നിന്നെത്തിയ യുവാവിന്റെ സാംപിള്‍ 22 തവണ പരിശോധിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടുതവണ നെഗറ്റീവ് ആയില്ല.

യുവാവിനു രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 25നാണ്. ജില്ലയില്‍ രോഗം ഭേദമാകാനുള്ളത് ഈ വ്യക്തിക്ക് മാത്രമാണ്. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു പരിശോധനാ ഫലം ഇന്നു വൈകിട്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംഒ പറഞ്ഞു.

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 62കാരിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. ചെറുകുളഞ്ഞി സ്വദേശിയായ വീട്ടമ്മയുടെ ഇരുപതാമത്തെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.

pathram:
Related Post
Leave a Comment